സിനിമാദൈവങ്ങള്‍

ബാബുരാജ്‌.റ്റി.വി

കയ്യിലിരിക്കുന്ന കാശു കൊടുത്തു കടിക്കുന്ന മൂര്‍ഖനെ വാങ്ങുന്നതു പോലെയാണ് കയ്യിലിരിക്കുന്ന കാശു മുടക്കി സിനിമ കണ്ടതിനു ശേഷം നായകന്മാരെ അഥവാ നടീനടന്മാരെ ദൈവങ്ങളെ പോലെ വാഴ്ത്തുന്നതും വളര്‍ത്തുന്നതും. സിനിമാ സ്വാദനത്തിനുപരിയായി, അത്തരം ആരാധനകള്‍ , മനുഷ്യന്‍റെ സാംസ്ക്കാരിക അധഃപതനത്തിലേയ്ക്കാണു വഴി തെളിക്കുന്നത്. ഇത്തരം പ്രവണതകളെ നാം മുളയിലേ നുള്ളികളയേണ്ടത് ആരോഗ്യകരമായ ഒരു സമൂഹത്തിന് അത്യന്താപേക്ഷിതാമാണ് . സിനിമ കാണുന്നതും ആസ്വദിക്കുന്നതും വളരെ നല്ലതാണ് . എന്നാല്‍ ഈ കാലഘട്ടത്തി ല്‍ പ്രേക്ഷകന് സിനിമാ നടീനടന്മാരോടുള്ള ആരാധനയെ വളരെ സൂക്ഷ്മമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്. കാരണം അത്തരം അന്ധമായ ആരാധനകള്‍ സിനിമാ ദൈവങ്ങളുടെ സൃഷ്ടിയിലാണു ചെന്നെത്തുന്നത്. മാത്രമല്ല, അദ്ധ്വാനിച്ചുണ്ടാക്കുന്ന വരുമാനത്തിന്‍റെ ഒരു വിഹിതം നേരിട്ടോ അല്ലാതെയോ ഈ ദൈവങ്ങളെയും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന പിണിയാളുകളെയും തീറ്റിപ്പോറ്റുന്നതിനായി ഓരോ സാധാരണക്കാരന്‍ പോലും വിനയോഗിക്കുന്നുണ്ടെന്ന് അധികമാരും സ്വയം തിരിച്ചറിയുന്നില്ല. സിനിമകണ്ടു നന്നായ അല്ലെങ്കി ല്‍ സംസ്ക്കാര സമ്പന്നമായ ഒരു സമൂഹത്തെക്കുറിച്ച് ഇതുവരെ കേട്ടറിവുപോലുമില്ല. വളരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ മനുഷ്യ നന്മയേക്കാളുപരി , സിനിമ , അതില്‍ വാപരിക്കുന്നവരുടെ സാമ്പത്തിക നേട്ടത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് കാണാം. എന്നിരുന്നിട്ടും ഏറ്റവും കൂടുതല്‍ ഭ്രാന്തന്മാരെ സൃഷ്ടിക്കുന്ന കാര്യത്തില്‍ സിനിമ മുന്പന്തിയിലാണെന്നത് തര്‍ക്കത്തിനവകാശമില്ലാത്ത ഒരു വിഷയമാണ്. സിനിമ, ബ്രഹത്തായ ഒരു കച്ചവടമായി വളര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ , അത് മനുഷ്യ പുരോഗതിക്കുവേണ്ടി ഫലവത്തായി എങ്ങനെ വിനിയോഗിക്കാം എന്നതിലുപരി, അതില്‍ വ്യവഹരിക്കുന്ന ഭൂരിഭാഗം പേരും പ്രേക്ഷകരെ എളുപ്പത്തില്‍ ചൂഷണം ചെയ്യാവുന്ന ഒരു മേഖലയായി അതിനെ കണക്കിലെടുത്തിരിക്കുന്നു എന്നത് ഗൗരവമേറിയ ഒരു പ്രശ്നം തന്നെയാണ്. സിനിമയെ സംബന്ധിച്ചിടത്തോളം ‘പ്രേഷകനില്ലാതെ സിനിമയില്ല’ എന്ന പരമപ്രധാനമായ കാര്യം, പ്രേക്ഷകന്‍റെ പണത്താല്‍ തടിച്ചു കൊഴുക്കുന്ന സിനിമാക്കച്ചവടക്കാരും, സിനിമാതൊഴിലാളികളും , നടീനടന്മാരും പലപ്പോഴും സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. ഈ വിസ്മൃതികളില്‍ ഊറ്റം കൊണ്ട് ഏതൊക്കെയോ സംഘടനളുടെ പിന്‍ ബലത്തില്‍ അവര്‍ പരസ്പരം കുതികാല്‍ വെട്ടുകയും കടിപിടികൂടുകയും പൊതുവേദികളില്‍ വെച്ച് ആരേയും എന്തു തോന്ന്യാസവും വിളിച്ചു പറയാമെന്ന സ്ഥിതി വന്നിരിക്കുന്ന ഈ അവസരത്തില്‍ എല്ലാ പ്രേഷകരും ഇതിനൊക്കെ ഒരറുതി വരുത്താന്‍ പോന്ന ഒരു ‘പ്രേക്ഷക സംഘടന’യെക്കുറിച്ചു ചിന്തിക്കുവാന്‍ സമയമായിരിക്കുന്നു. …………… സിനിമയിലെ സ്റ്റാറുകളും സൂപ്പര്‍ സ്റ്റാറുകളും മറ്റുള്ളവരും പൊതുജനത്തിന്‍റെ സ്വസ്ഥ ജീവിതത്തില്‍ അഴിഞ്ഞാടതിരിക്കുവാ ന്‍ !

സമയം അതിക്രമിച്ചിരിക്കുന്നു. തിടുക്കത്തില്‍ അയാള്‍ പുസ്തകങ്ങളെല്ലാം ബാഗില്‍ തിരുകി കയറ്റി. ഭാരിച്ച ബാഗ് പുറത്തു വെച്ച് അതിന്റെ വള്ളികള്‍ ഇരുകൈകളിലും കോര്‍ത്ത അയാള്‍ ധൃതിയില്‍ ബസ്സ്റ്റോപ്പിലേയ്ക്ക് നടന്നു. ഒരു ഗര്‍ഭിണിയുടെ വയറുപോലെ ബാഗ് അയാളുടെ പുറത്ത്‌ തൂങ്ങി നിന്നു. ബാഗ് അയാളില്‍ വല്ലാത്ത അസ്വാസ്ഥ്യം ഉണര്‍ത്തി…>>തുടര്‍ന്നു വായിക്കുക  http://www.chintha.com/node/34161

പരിണതഫലം
സാദിക്‍ ഹിദായത്തിന്റെ കഥ
വിവര്‍ത്തനം: ബാബുരാജ്. റ്റി.വി

വായിക്കുക >>

http://www.chintha.com/node/31166

ഒരു പുരാതന കൈയ്യെഴുത്തുപ്രതി
…….ഞങ്ങളുടെ രാജ്യത്തിന്‍റെ സുരക്ഷാനടപടികളില്‍ അധികവും അവഗണിക്കപ്പെട്ടതായി തോന്നി. നിത്യജോലികളുമായി മുന്നോട്ടുപോയിരുന്ന ഞങ്ങള്‍ക്കു ഇതുവരേക്കും അതുമായി യാതൊരു ഇടപാടുകളുമുണ്ടായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഞങ്ങളെ കുഴപ്പങ്ങളില്‍ ചെന്നെത്തിക്കാന്‍ തുടങ്ങി.

ചക്രവര്‍ത്തിയുടെ കൊട്ടാരത്തിനു മുന്നിലുള്ള സ്വകയറില്‍ എനിക്കൊരു ചെരുപ്പുകുത്തിയുടെ കടയുണ്ട്. കിഴക്കു വെള്ള കീറുമ്പോള്‍…..
തുടര്‍ന്നു വായിക്കുക >> http://www.chintha.com/node/20723

മഹാഗായകര്‍

….. ദൈവം മണ്ണില്‍ ഇറങ്ങിവരുന്ന അസുലഭനിമിഷങ്ങള്‍ തീര്‍ക്കുന്ന ഈ  മഹാഗായകരിലേയ്ക്കുള്ള ഒരെളിയ എത്തിനോട്ടം സ്‌മരണയിലെരിയുന്ന അവരുടെ സംഗീതത്തിന്‍റെ മധുരിമയുണര്‍ത്തുന്ന അനുഭൂതിയ്ക്കു മുന്‍പില്‍ യാതൊന്നുമല്ല!

 

വായിക്കുക>> http://www.puzha.com/puzha/magazine/html/essay1_dec4_08.html

dostoevsky21

ഫയദോര് ദെസ്തേയവസ്ക്കിയുടെ

വിവാഹവും ക്രിസ്തുമസ് മരവും 

വായിക്കുക>> http://www.puzha.com/puzha/magazine/html/story1_june8.html

 ഖലീല്‍ ജിബ്രാന്‍

ca7um9rz1

ദൃഷ്ടാന്തകഥ

p1010260

  കുറുക്കന്‍

ഖലീല്‍ ജിബ്രാന്‍
ഭാഷാന്തരം : ബാബുരാജ്.റ്റി.വി

അരുണോദയത്തില്‍   തന്‍റെ  സ്വന്തം നിഴല്‍ നോക്കി   ഒരു കുറുക്കന്‍   പറഞ്ഞു,
“ഉച്ചഭക്ഷണത്തിന് ഇന്നെനിക്കൊരു  ഒട്ടകത്തെ വേണ്ടിവരും “. കാലത്തു മുഴുവനും അവന്‍ ഒട്ടകങ്ങളെ തേടി നടന്നു. എന്നാല്‍ ഉച്ചയായപ്പോള്‍  വീണ്ടും തന്‍റെ  നിഴല്‍ കണ്ടിട്ട്  അവന്‍ പറഞ്ഞു,  “ഒരു മൂഷികനായാലും മതിയാകും “
          ______________

വായിക്കുക >> 

രണ്ടു കൂടുകള്‍

 

http://samayamonline.in/samayam/index.php?q=node/359

 

 

 

 

ഇറ്റാലിയന്‍ കഥ

രോഗഗ്രസ്തനായ
     മാന്യന്‍റെ അവസാനസന്ദര്‍ശനം

William Shakespear’s

 

The Tempest – Act iv. Sc. 1.

 Prospero. YOU do look, my son, in a mov’d sort
As if you were dismay’d: be cheerful, sir:
Our revels now are ended: these our actors,
As I foretold you, were all spirits, and
Are melted into air, into thin air:
And, like the baseless fabric of this vision,
The cloud-capp’d towers, the gorgeous palaces,
The solemn temples, the great globe itself,
Yea, all which it inherit, shall dissolve,
And, like this insubstantial pageant faded,
Leave not a rack behind: We are such stuff
As dreams are made of, and our little life
Is rounded with a sleep.

 

ഷേക്സ്പിയറുടെ   ദി ടെംപസ്റ്റി ല്‍  നിന്നു പ്രചോദനം ഉള്‍ക്കൊണ്ട

 

ജിയോവഹ്‌നി പാപ്പിനിയുടെ

 

 

 

 

 

 

 

                   രോഗഗ്രസ്തനായ

   മാന്യന്‍റെ അവസാനസന്ദര്‍ശനം

 “ I am but a figure in a dream. In me, Shakespeare’s image has become literally and tragically exact: I am such stuff as dreams are made on! I exist because someone is dreaming of me, someone who is now asleep and dreaming and sees me act and live and move, and in this very moment is dreaming that I am saying these words.”

 

 ഭാഷാന്തരം : ബാബുരാജ്.റ്റി.വി

 തുടര്‍ന്നു വായിക്കുക>>  http://www.chintha.com/node/13451

 

 

 

 

 

 

ഇംപ്രഷ്ണിസ്റ്റ്  കലാകാരന്മാര്‍
ബാബുരാജ്.റ്റി.വി
 
വിന്‍സെന്‍റ് വാന്‍ ഗോഗ് (1853-1890)
ചുവന്ന മുന്തിരിത്തോപ്പ്

മഹാനായ ചിത്രകാരന്‍ വിന്‍സെന്‍റ് വാന്‍ ഗോഗ് ജീവിച്ചിരുന്ന സമയത്ത് വിറ്റഴിച്ചുപോയ ഒരേയൊരു ചിത്രമാണ്  1888-ല്‍  അദ്ദേഹം  എഴുതിയ “ചുവന്ന മുന്തിരിത്തോപ്പ് ” .  റഷ്യയിലെ  മോസ്കോയില്‍ സ്ഥിതി ചെയ്യുന്ന പുഷ്കിന്‍ മ്യൂസിയത്തിലാണ് അതിപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 

ക്ലോദ്  മോനെ(1840-1940)
വെളിച്ചത്തിന്‍റെ  വ്യത്യസ്ത തീഷ്ണതകളില്‍ ഒരേ വിഷയത്തെക്കുറിച്ച്  1890- ലാണ് മോനെ ക്രമീകൃതമായി  ചിത്രമെഴുതാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്‍റെ വീടിനു പുറകിലുള്ള വൈയ്ക്കോല്‍ കൂനകളായിരുന്നു ആദ്യത്തെ വിഷയം.

അദ്ദേഹത്തിനു ചിത്രമെഴുതാന്‍ കഴി യുന്നതിലും വേഗത്തില്‍ പകല്‍ വെളിച്ചം വ്യതിചിലിച്ചിരുന്നതിനാല്‍  ഒന്നിലധികം ക്യാന്‍വാസ്സുകളില്‍ ഒരേ സമയത്തു  അദ്ദേഹം ചിത്രമെഴുതി. ഒടുവില്‍ വൈയ്ക്കോല്‍ കൂനകളുടെ ഇരുപത്തഞ്ചു വ്യത്യസ്ത പതിപ്പുകള്‍അദ്ദേഹം എഴുതി തീര്‍ത്തു!

 

വാട്ടര്‍ ലി ല്ലീ സ്

  

*************************
പാബ്ലോ പിക്കാസ്സോ (1881_1993)

 

 

 

 

 

സെല്‍ഫ്  പോര്‍ട്രെയിറ്റ്  

ഇരുപതിനായിരത്തിലേറെ കലാസൃഷ്ടികളുടെ ഉടമയായിരുന്ന മഹാനായ പാബ്ലോ പിക്കാസ്സോ  ജീവിച്ചിരുന്ന കാലത്തു  തന്നെ വളരെ പ്രശസ്തനായിരുന്നു.
പോര്‍ ട്രെയി റ്റ്   ഓഫ്  ജാക്കുലിന്‍

  ഷാഗലിനെപ്പോലെ പിക്കാസ്സോയും, അറിയപ്പെടുന്ന കലാ പ്രസാധകനായ അറ്റ് ലെയ  മോര്‍ ലോ യുമായി  പ്യാരിസിലുള്ള  മുദ്രണശാലയില്‍ പണിയെടുത്തു.    മോര്‍ ലോ  സ്റ്റുഡിയോവിലെ കലാവിരുതുള്ള കല്ലച്ചടിക്കാരനായ  ഹെന്‍‌റി ദെസ് ചാമ്പിന്‍റെ സഹകരണത്തോടെ  1945  മുതല്‍  1949 വരെ ഇരുന്നുറോളം ശിലാചിത്രങ്ങള്‍   പിക്കാസ്സോ 

 സൃഷ്ടി ച്ചു.

 

 

 

**************************

മേരി സ്റ്റീവെന്‍സണ്‍ കാസ്സെറ്റ്

(1844-1926)

 ജീവതത്തിന്‍റെ നല്ലൊരു ഭാഗം ഫ്രാന്‍സില്‍ ചിലവഴിച്ച അമേരിക്കന്‍ ചിത്രകാരി.

‘പരമ്പരാഗത ചിത്രരീതി വെറുക്കുന്നെന്നു’ ഒരിക്കല്‍ പറയുകയുണ്ടായ മേരി ഇംപ്രഷ്ണിസ്റ്റ് കലാകാരന്‍മാരുടെ  മുന്‍നിരയില്‍ത്തന്നെ പരിഗണിക്കപ്പെട്ടിരുന്നു. 

 


ഒരിക്കലും വിവാഹിതയാകാതിരുന്ന, കുട്ടികളില്ലാത്ത, മേരി കാസ്സറ്റിന്‍റെ   ചിത്രങ്ങളുടെ  വിഷയങ്ങള്‍ കുടുംബത്തിന്‍റെ നിത്യജീവിതത്തില്‍ നിന്നുള്ള മുഹൂര്‍ത്തങ്ങളായിരുന്നു. 

 

  

കൊച്ചുകുട്ടികളുടേയും , സ്ത്രീകളുടേയും പോര്‍ട്രേയിറ്റുകളായിരുന്നു മേരിയുടെ പ്രിയമേറിയ വിഷയങ്ങള്‍ . 

 

*******************

 

 

വില്ലൃം മെറിറ്റ് ചെയ്സ്  (1849-1916)

 സെല്‍ഫ് പോര്‍ട്രെയിറ്റ്
   വില്ലൃം മെറിറ്റ് ചെയ്സ്  1849- ല്‍  ഇന്‍ഡ്യാനയിലെ   വില്ലൃംസ്ബര്‍ഗില്‍  ജനിച്ചു.  ചെറുപ്പകാലത്തു തന്നെ ചിത്ര രചനയില്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന വില്ലൃം പരമ്പരാഗത   ചിത്ര രചനാ രീതി പിന്‍തുടര്‍ന്നിരുന്ന ബാര്‍ട്ടണ്‍ എസ് ഹെയിസിന്‍റെയും  ജേക്കബ്  കോക്സിന്‍റെയും  കീഴില്‍ ചിത്ര രചന അഭ്യസിച്ചു.

 ഡോറോത്തി                  

          1886  ചെയ്സ്  ആലീസ് ജെര്‍സണെ വിവാഹം ചെയ്തു. അദ്ദേഹത്തിന്‍റെ   എട്ടു മക്കളില്‍  മൂത്ത പുത്രിമാരായ ആലീസ് ഡിയുഡോണി ചെയ്സും, ഡോറോത്തി ബ്രമോണ്ട്  ചെയ്സും സ്വന്തം പിതാവിനുവേണ്ടി
മോഡലുകളാകാറുണ്ടായിരുന്നു.

മഴയ്ക്കു ശേഷം


                       ഒരു കലാകാരനും ഗുരുവുമെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ അമേരിക്കന്‍ സംസ്ക്കാരത്തില്‍ ഇംപ്രഷ്ണി സ്റ്റു ചലനത്തിന്‍റെ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. 

   സ്റ്റില്‍ ലൈഫ്

******************

 ജീന്‍ ബാറ്റിസ്റ്റ്   ക്യാമില കോറോ ( 1796 -  1875)

1796ജൂലായ്‌  പതനാറാം തീയതി  ഒരു വസ്ത്രവ്യപാരിയുടെ മകനായി പ്യാരിസില്‍  ജനിച്ച  ജീന്‍ ബാറ്റി സ് റ്റ്   ക്യാമില കോറോ ,   മിക്കവാറും പ്രകൃതി ദൃശ്യങ്ങളുടെ ചിത്രകാരന്‍ എന്നാണ് അറിയപ്പെടുന്നത് .

തടാകവും തോണിയും

000860011

 
ദി ബ്ര്വി ജ്  അറ്റ്  നാന്റിസ്  

nantessmall1

                                കോറോയ്ക്ക്  ഇരുപത്താറു വയസ്സായപ്പോള്‍  ചിത്രകല തന്‍റെ  ജീവിതചര്യ യായി തിരഞ്ഞെടുക്കാന്‍   അദ്ദേഹം  തീരുമാനിച്ചു.  പിതാവിന്‍റെ സാമ്പത്തിക സഹായത്താല്‍  അദ്ദേഹത്തിന്   മൂന്നുവട്ടം ഇറ്റലി സന്ദര്‍ശിക്കുവാനും , ചിത്രകലയില്‍ പരിശീലനം  നേടുവാനും സാധിച്ചു . 

146004011

ഓര്‍ലീന്സി ലെ വീടുകള്‍

 

 

                                       മുവ്വായിരത്തിലേറെ ചിത്രങ്ങള്‍ വരച്ചു കോറോ. പ്രകൃതിയില്‍ നിന്നും ഒപ്പിയെടുത്ത   ദൃ ശ്യങ്ങള്‍     ചെറു രേഖാചിത്രങ്ങളും , വര്‍ണ്ണ  ചിത്രങ്ങളുമായി  രൂപപ്പെടുത്തിയത്     ഇറ്റലി,     ഫ്രാന്‍സ് ,     സ്വിറ്റ് സ്വര്‍ ലണ്ട് , ഹോളണ്ട്‌  മുതലായ സ്ഥലങ്ങളില്‍ വെച്ചായിരുന്നു. 000859011          ഇറ്റലിയിലെ പ്രകൃതി ദൃശ്യം

 ആധുനിക ചിത്രകലയുടെ വീക്ഷണകോണത്തില്‍ നിന്നു നോക്കുമ്പോള്‍ കോറോയുടെ ചിത്രങ്ങള്‍ jean_baptiste_camille_corot_b1296_la_petite_vachere_wm_small1 തികച്ചും  ഒരു ദൃശ്യ വിരുന്നു  തന്നെയാണ്. 

തുടരും >>>>

  കഥ   

  ആദ്യത്തെ റോത്ത് ചൈല്‍ഡ്
  നിസ്സാന്‍ മിണ്ടെല്‍  
  ഭാഷാന്തരം: ബാബുരാജ്.റ്റി.വി

       “നിന്‍റെ കീശയില്‍ നിന്ന് നീ നല്‍കിയ പണം ഇതാ, ജര്‍മ്മനിയിലെ ഫ്രാങ്ക് ഫര്‍ട്ടില്‍ നീ പോകൂ, അവിടെ നിനക്കു കച്ചവടത്തില്‍ വിജയിക്കുവാന്‍ നല്ല അവസരങ്ങള്‍ ലഭിക്കും.   അതുപോലെതന്നെ നല്ല പ്രവര്‍ത്തികള്‍ ചെയ്യുവാനും. ഒരുപക്ഷെ ദൈവം നിന്നോടും നിന്‍റെ ഭാര്യയോടും, തലമുറകളോളം വരാനിരിക്കുന്ന കുട്ടികളോടൊപ്പവും ഉണ്ടാകുകതന്നെ ചെയും.”  …  തുടര്‍ന്നു വായിക്കുക>>
http://www.puzha.com/puzha/magazine/html/story1_apr26_06.html

Follow

Get every new post delivered to your Inbox.